കാട്ടിക്കുന്ന്: ചെമ്പ് കാട്ടിക്കുന്ന്-തുരുത്തേൽപാലം നിർമാണോദ്ഘാടനം മന്ത്രി പി.എം. മുഹമ്മദ് റിയാസ് നിർവഹിച്ചു. സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ എം. അശോക് കുമാർ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എസ്. പുഷ്പമണി, ചെമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് സുകന്യ സുകുമാരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.കെ. രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെനീല നവാസ്, എം.കെ. ശീമോൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ആശാ ബാബു, ലത അനിൽകുമാർ, അമൽരാജ്, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ ദീപ്തി ഭാനു തുടങ്ങിയവർ സംബന്ധിച്ചു. ഒമ്പതുകോടി രൂപ വിനിയോഗിച്ച് ഏഴ് സ്പാനോടുകൂടി 113.4 മീറ്റർ നീളത്തിലും 6.5 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. ഇരുവശത്തും 40 മീറ്റർ നീളത്തിൽ ബി.എം ആൻഡ് ബി.സി സമീപ റോഡും കൂടാതെ 500 മീറ്റർ നീളത്തിൽ കണക്ടിങ് റോഡും നിർമിക്കും. 18 മാസമാണ് നിർമാണ കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.