കെ.എം. മാണി കാരുണ്യഭവനം താക്കോൽദാനം നാളെ

പൊൻകുന്നം: കേരള കോൺഗ്രസ് എം ചെയർമാനും മുൻമന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ ഓർമക്കായി കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് സംസ്ഥാനത്ത് ആദ്യമായി നിർമിച്ചുനൽകുന്ന കെ.എം. മാണി കാരുണ്യഭവനത്തി‍ൻെറ താക്കോൽ കൈമാറ്റം ഞായറാഴ്ച ഇളങ്ങുളത്ത് നടക്കും. വൈകീട്ട് മൂന്നിന് രണ്ടാംമൈലിൽ നടക്കുന്ന ചടങ്ങിൽ ചെയർമാൻ ജോസ് കെ.മാണി എം.പി വീടി‍ൻെറ താക്കോൽ കൈമാറുമെന്ന് തോമസുകുട്ടി വട്ടയ്ക്കാട്ട് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്​ അധ്യക്ഷതവഹിക്കും. സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. KTL VZR 1 K.M. Mani karunyabhavan ഇളങ്ങുളത്ത് നിർമാണം പൂർത്തിയായ കെ.എം. മാണി കാരുണ്യഭവനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.