ഏറ്റുമാനൂർ: പുന്നത്തറ പള്ളിക്കുന്നുകടവിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ച ചെറുവാണ്ടൂർ സ്വദേശികളായ വിദ്യാർഥികളുടെ സംസ്‌കാരം നടത്തി. ചെറുവാണ്ടൂർ ചാമക്കാലാ വീട്ടിൽ (വെട്ടിക്കൽ) സുനിൽ അനു, സുനിൽ ദമ്പതികളുടെ മകൻ നവീനിൻെറ (14) സംസ്‌കാരം വെള്ളിയാഴ്ച വീട്ടുവളപ്പിലും ചെറുവാണ്ടൂർ കിഴക്കേ മന്തോട്ടത്തിൽ ലിജോ, ലീലാമ്മ ദമ്പതികളുടെ മകൻ അമലിൻെറ (16) പേരൂർ സെന്‍റ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിലും നടന്നു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം മെഡിക്കൽ കോളജിൽനിന്ന് 12ഓടെ വസതിയിൽ എത്തിച്ചു. അമലിൻെറ മൃതദേഹം ഏറ്റുമാനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.