ഒമ്പത് മെഡിക്കൽ അധ്യാപകർ ഇന്ന് പടിയിറങ്ങുന്നു

ഗാന്ധിനഗർ: ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഉൾപ്പെടെ ഒമ്പത് സീനിയർ ഡോക്ടർമാർ ശനിയാഴ്ച വിരമിക്കുന്നു. മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലും ഇപ്പോഴത്തെ ആരോഗ്യവിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. റംല ബീവി, മെഡിക്കൽ കോളജ് നെഫ്രോളജി മുൻ മേധാവിയായിരുന്ന പ്രിൻസിപ്പൽ ഡോ. കെ.പി. ജയകുമാർ, അസ്ഥിരോഗവിഭാഗം മേധാവി ഡോ. എം.സി. ടോമിച്ചൻ, പകർച്ചരോഗ വിഭാഗം മേധാവി ഡോ. ആർ. സജിത്കുമാർ, മെഡിസിൻ മേധാവി ഡോ. സംഗമിത്ര, മെഡിസിൻ യൂനിറ്റി ചീഫ് ഡോ. ഷീല കുര്യൻ, ഫോറൻസിക് മെഡിസിൻ മേധാവി ഡോ. രാജീവ്, അനാട്ടമി വിഭാഗത്തിലെ ഡോ. ഉഷാവതി എന്നിവരാണ് വിരമിക്കുന്നത്. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ഹൃദ്രോഗവിഭാഗം മേധാവി ഡോ. വി.എൽ. ജയപ്രകാശ്, സൈക്യാട്രി വിഭാഗം മേധാവി ഡോ. വർഗീസ് പുന്നൂസ്, കെ.ജി.എം സിറ്റി പ്രസിഡന്‍റ്​ ഡോ. പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു. KTL retired വിരമിക്കുന്ന ഡോക്ടർമാർക്ക് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിൽ സ്വീകരണം നൽകിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.