പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ കേരളം മാതൃക -തോമസ് ചാഴികാടന്‍ എം.പി

കോട്ടയം: പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയും വഴികാട്ടിയുമാണെന്ന് തോമസ് ചാഴികാടന്‍ എം.പി. സംസ്ഥാന സർക്കാറി‍ൻെറ ഒന്നാം വാർഷികത്തി‍ൻെറ ജില്ലതല ആഘോഷങ്ങളുടെ ഭാഗമായി 'നവകേരളത്തിനായി ആരോഗ്യകര്‍മ പദ്ധതി' വിഷയത്തില്‍ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'എ‍‍ൻെറ കേരളം' പ്രദർശന- വിപണന മേളയിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിര്‍മല ജിമ്മി അധ്യക്ഷതവഹിച്ചു. കലക്ടര്‍ ഡോ. പി.കെ. ജയശ്രീ ആമുഖ പ്രഭാഷണവും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എന്‍. പ്രിയ മുഖ്യപ്രഭാഷണവും നടത്തി. ഡോ. പി.കെ. ജമീല, ഡോ. മാത്യുസ് നമ്പേലി, ഡോ. ടി.കെ. ജയകുമാര്‍, ഡോ. കെ.പി. ജയകുമാർ എന്നിവർ ക്ലാസ് നയിച്ചു. ഡോ. എ.ആര്‍. ഭാഗ്യശ്രീ, ഡോ. അജയ്​ മോഹൻ, ഡോ. പി.എന്‍. വിദ്യാധരന്‍, ഡോ. സി.ജെ. സിത്താര, ഡോ. കെ.ജി. സുരേഷ്, ഡോ. ശ്യാംകുമാര്‍, ഡോമി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.