കോട്ടയം: നിർമാണത്തിൻെറ പ്രാരംഭഘട്ടത്തിലുള്ള കണ്ണൂർ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻെറ മട്ടുപ്പാവിലൊന്ന് കയറിയാലോ...? അത്ഭുതം തോന്നുന്നുവോ...? അതാണ് വെർച്വൽ റിയാലിറ്റി..! മട്ടുപ്പാവിൽനിന്ന് ചുറ്റുപാടും നിരീക്ഷിക്കാം, മുറ്റത്തെ മീൻകുളത്തിൽ ഒന്നു നടക്കാം, കൈനീട്ടി ഫൗണ്ടനിൽ കളിക്കാം, നിർമാണത്തിലിരിക്കുന്ന പാലക്കാട് വി.ടി. ഭട്ടതിരിപ്പാട് കൾചറൽ കോംപ്ലക്സ്, ടെൻഡർ നടപടികൾ നടന്നുകൊണ്ടിരിക്കുന്ന വൈക്കം തിയേറ്റർ എന്നിവയുടെ വെർച്വൽ റിയാലിറ്റി ആസ്വദിക്കാം. നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള പ്രദർശന വിപണനമേളയിലാണ് കിഫ്ബിയുടെ ഈ കൗതുകസ്റ്റാൾ. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ കൗതുകം ജനിപ്പിക്കുന്ന മായക്കാഴ്ച ആരംഭിക്കുന്നത് വി.ആർ ബോക്സ് മുഖത്ത് വെക്കുന്നതോടെയാണ്. ഇതുകൂടാതെ സംസ്ഥാനത്തെ എല്ലാ കിഫ്ബി പ്രോജക്ടുകളുടെയും വിഡിയോ അവതരണം ടെക്നോ ഡെമോ, സ്റ്റാൾ സന്ദർശിക്കുന്നവരുടെ താമസസ്ഥലത്തിന് 10 കി.മീ. ചുറ്റളവിലുള്ള കിഫ്ബി കെട്ടിടങ്ങളെക്കുറിച്ച് ജി.പി.എസ് സംവിധാനത്തിലൂടെ അറിയുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എൻെറ കേരളം പ്രദർശന-വിപണനമേളയിൽ ഇന്ന് കോട്ടയം: 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയില്‍ ശനിയാഴ്ച രാവിലെ 11ന് കാർഷിക വികസന-കർഷകക്ഷേമ വകുപ്പിൻെറ 'കൃഷിയും ആധുനിക കൃഷിരീതികളും' സെമിനാർ. ഉച്ചക്ക് രണ്ടിന് ശിൽപശാല. വൈകീട്ട് അഞ്ചിന് കുക്കുമ്പർ സിറ്റി മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന 'ഫയർ ബാൻഡ്' ഫ്യൂഷൻ മ്യൂസിക് ആൻഡ് വോക്കൽ ലൈവ്. 6.30ന് കോട്ടയം സുഭാഷ്, ജോബി പാലായും സംഘവും അവതരിപ്പിക്കുന്ന മിമിക്രി മഹാമേള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.