ഏറ്റുമാനൂർ: മീനച്ചിലാറ്റില്‍ കുളിക്കാനെത്തിയ നാല് വിദ്യാർഥികളില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. ചെറുവാണ്ടൂര്‍ വെട്ടിക്കല്‍ സുനിലിന്റെ മകന്‍ നവീന്‍ സുനില്‍ (15), ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ കിഴക്കേ മാന്തോട്ടത്തില്‍ ലിജോയുടെ മകന്‍ അമല്‍ ലിജോ (16) എന്നിവരാണ് മരിച്ചത്. മീനച്ചിലാറ്റില്‍ പേരൂര്‍ പള്ളിക്കുന്ന് കടവില്‍ വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. അമലും നവീനും മറ്റു രണ്ട് കൂട്ടുകാരോടൊപ്പമാണ് കുളിക്കാനെത്തിയത്. ആറ്റിലേക്ക് നീണ്ടുനില്‍ക്കുന്ന പാറക്കെട്ടിലിരുന്ന് സംസാരിച്ചുകൊണ്ടിരിക്കവേ അമലും നവീനും കാല്‍കഴുതി വെള്ളക്കെട്ടിലേക്ക് പതിക്കുകയായിരുന്നു. ആഴവും ഒഴുക്കും കൂടിയ ഭാഗത്തേക്ക് വീണ ഇവര്‍ മുങ്ങിത്താഴുന്നതുകണ്ട് സുഹൃത്തുക്കള്‍ നിലവിളിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് സമീപത്തെ കടവില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്നവര്‍ ഓടിയെത്തി ഇരുവരെയും കരക്കുകയറ്റിയെങ്കിലും രക്ഷിക്കാനായില്ല. നവീന്‍ മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂളിലെ വിദ്യാർഥിയാണ്. പിതാവ് സുനില്‍ മീനടം പഞ്ചായത്തിലെ എന്‍ജിനീയറിങ് വിഭാഗം ഓവര്‍സിയറാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി അനുവാണ് മാതാവ്. സഹോദരി: നമിത (പേരൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍ സ്‌കൂൾ വിദ്യാർഥി). അമല്‍ ഏറ്റുമാനൂര്‍ ഗവ. ബോയ്സ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. പിതാവ്: ലോട്ടറി തൊഴിലാളി ലിജോ. മാതാവ്: ലീലാമ്മ. സഹോദരങ്ങള്‍: അനന്യ, അനീന. അമലിന്‍റെ സംസ്കാരം വെള്ളിയാഴ്ച രണ്ടിന് സെന്‍റ് പോൾസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിലും നവീന്‍റെ സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിലും നടക്കും. .......................ഫോട്ടോ വരും............................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.