എം.ജി സർവകലാശാല

പരീക്ഷ മേയ് ഒമ്പതു മുതൽ കോട്ടയം: ആറാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ -റെഗുലർ) പരീക്ഷകൾ മേയ് ഒമ്പതിന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 26വരെയും 525 രൂപ പിഴയോടുകൂടി 27നും 1050 രൂപ സൂപ്പർഫൈനോടുകൂടി 28 നും അപേക്ഷിക്കാം. വിശദ വിവരം സർവകലാശാല വെബ്സൈറ്റിൽ. അദാലത് സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷ ത്രിവത്സര/ പഞ്ചവത്സര -എൽഎൽ.ബി (1998-1999 സ്‌കീം) അദാലത് സ്‌പെഷൽ -മേഴ്‌സി ചാൻസ് പരീക്ഷ മേയ് 19ന് ആരംഭിക്കും. പഞ്ചവത്സര / ത്രിവത്സര എൽഎൽ.ബി (1993 വരെയുള്ള അഡ്മിഷൻ / 1993-1997 അഡ്മിഷൻ - ആനുവൽ സ്‌കീം) അദാലത് സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷകൾ മേയ് 19ന് ആരംഭിക്കും. പഞ്ചവത്സര എൽഎൽ.ബി (1996 സ്‌കീം) അദാലത്- സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷകൾ ജൂൺ 14ന് ആരംഭിക്കും. പരീക്ഷഫലം 2021 ഒക്ടോബറിൽ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് നടത്തിയ നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി / ആന്ത്രോപോളജി (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്) പരീക്ഷഫലം പ്രഖ്യാപിച്ചു. 2021 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ സംസ്‌കൃതം സ്‌പെഷൽ ന്യായ (പി.ജി.സി.എസ്.എസ് - റെഗുലർ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മേയ് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. 2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ സംസ്‌കൃതം സ്‌പെഷൽ ന്യായ (പി.ജി.സി.എസ്.എസ്- റെഗുലർ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മേയ് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. 2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്​സി മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനീയറിങ്​ (സി.എസ്.എസ്) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മേയ് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.