കാര്‍ഷിക സംസ്ക്കാരം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട് -സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ

കാഞ്ഞിരപ്പള്ളി: കാര്‍ഷിക സംസ്ക്കാരം വീണ്ടെടുക്കുവാനും കര്‍ഷക‍ൻെറ വരുമാനം ഇരട്ടിയാക്കുവാനും സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്​' പദ്ധതിയുടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക്തല ഉദ്​ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി ബ്ലോക്ക്തല വിളംബരജാഥ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി ഉദ്​ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ടി.എസ്. കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജെസി ഷാജന്‍ മുഖ്യപ്രഭാഷണം നടത്തി. സൗജന്യ പച്ചക്കറി വിത്തുകളുടെ വിതരണോദ്​ഘാടനം പഞ്ചായത്ത് അംഗം സിന്ധു സോമന്‍ നിര്‍വഹിച്ചു. പി.വൈ.എം.എ വായനശാല തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികര്‍ഷകരെക്കൊണ്ട് പൊതുസ്ഥലത്ത് ചേനനടുന്നതി‍ൻെറ ഉദ്​ഘാടനം കൃഷി അസി. ഡയറക്ടര്‍ എ.വി. അനിത നിര്‍വഹിച്ചു. KTL Krishi kply block ഫോട്ടോ അടിക്കുറിപ്പ് 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക്തല ഉദ്​ഘാടനം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.