കുമരകം: ചികിത്സ സഹായത്തിനെന്നപേരിൽ വീടുകൾ കയറി പണപ്പിരിവ് നടത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇവരിൽ ഒരാളുടെ മകന്‍റെ കിഡ്നി ചികിത്സക്കായി പണം ആവശ്യപ്പെട്ടാണ് വീടുകൾ തോറും ഇവർ കയറി ഇറങ്ങിയത്. കഴിഞ്ഞ മൂന്നു ദിവസമായി കുമരകം ജെട്ടി പരിസരം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പിരിവ്. ഇതിനിടെ പിരിച്ചെടുത്ത പണം വീതം വെക്കുന്നതിനെ സംബന്ധിച്ച് ഇവർ കഴിഞ്ഞദിവസം തർക്കവുമുണ്ടായി. ഇതോടെ ഇവരെ നാട്ടുകാർ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെ ഞായറാഴ്ച സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ. കേശവന്‍റെ വീട്ടിൽ പിരിവിനെത്തിയതോടെ യുവാക്കൾ ചേർന്ന് ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കിട്ടുന്ന പണം മദ്യപാനത്തിനാണ് ഇവർ ഉപയോഗിച്ചിരുന്നതെന്നും രാമങ്കരി സ്വദേശികളാണ് ഇവരെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.