കോട്ടയം: ഇന്ധന വിലവർധനക്കെതിരെ ഇരുചക്രവാഹനവും പാചകവാതക സിലിണ്ടറുകളും വെള്ളത്തിലൊഴുക്കി കേരള കോൺഗ്രസ് പ്രവർത്തകർ. ചെങ്ങളം നെടുംചിറ കടവിലായിരുന്നു കേരള കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം. കേരള കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. തിരുവാർപ്പ് തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ. പ്രിൻസ് ലൂക്കോസ്, ജയ്സൺ ജോസഫ്, എ.കെ. ജോസഫ്, പി.സി. പൈലോ, ബിനു ചെങ്ങളം, മോഹൻദാസ് ആമ്പലാറ്റിൽ, സിബിതട്ടാം പറമ്പിൽ, മഞ്ചുലാൽ, ലിസി സണ്ണി തുടങ്ങിയവർ സംസാരിച്ചു. പടം KTL k con1 ഇന്ധന വില വർധനക്കെതിരെ കേരള കോൺഗ്രസ് പ്രവർത്തകർ കുമരകം ചെങ്ങളത്ത് തോട്ടിലേക്ക് ഇരുചക്രവാഹനം തള്ളിയിടുന്നു KTL k con3 ഇന്ധനവില വർധനക്കെതിരെ കേരള കോൺഗ്രസ് പ്രവർത്തകർ കുമരകം ചെങ്ങളത്ത് പാചകവാതക സിലിണ്ടറുകൾ വെള്ളത്തിൽ ഒഴുക്കിയപ്പോൾ ...........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.