റെയില്‍വേ ഓവര്‍ ബ്രിഡ്ജ് റോഡ് തുറന്നു

ചങ്ങനാശ്ശേരി: പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി പുനര്‍നിര്‍മിച്ച സെന്‍റ്​ ആന്‍സ് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് റോഡ്​ തുറന്നു. നഗരസഭ ഫണ്ട് വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ജോമി ജോസഫ്​ അധ്യക്ഷത വഹിച്ചു. ജോസി സെബാസ്റ്റ്യന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ എത്സമ്മ ജോബ്, ആന്‍റണി കുന്നുംപുറം, കൗണ്‍സിലര്‍മാരായ കെ.ആര്‍. പ്രകാശ്, ബീന ജിജന്‍, ലിസി വര്‍ഗീസ്, സിസ്റ്റര്‍ ബ്ലസിയ, മാത്യു തെക്കനാട്, സ്വപ്ന ശ്രീനിവാസന്‍, അനില്‍കുമാര്‍, ജോഷി കൊടു എന്നിവര്‍ സംസാരിച്ചു. KTL CHR 2 Road സെന്‍റ്​ ആന്‍സ് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് റോഡ് കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.