പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ തിങ്കളാഴ്ച മീനഭരണി ഉത്സവത്തിന് 8.50ന് പൊങ്കാല, 11.30ന് സർപ്പപൂജ, 12ന് പ്രസാദമൂട്ട് എന്നിവ നടക്കും. എലിക്കുളം: ഭഗവതിക്ഷേത്രത്തിൽ മീനഭരണി ഉത്സവത്തിന് തിങ്കളാഴ്ച 8.30ന് പൊങ്കാല, 11ന് പ്രസാദമൂട്ട്, 4.30ന് ശ്രീരാമവിലാസം നായർ ഭജനയോഗം മന്ദിരത്തിൽ കുംഭകുടം നിറക്കൽ, എലിക്കുളം ഹരിദാസൻ ചെട്ടിയാരുടെ വിൽപ്പാട്ട്, അഞ്ചിന് കുംഭകുടഘോഷയാത്ര, 6.30ന് കളംകാഴ്ച, ഏഴിന് പുലിയന്നൂർ എൻ.എൻ.എസ് വനിതസമാജത്തിന്റെ തിരുവാതിര എന്നിവ നടക്കും. തമ്പലക്കാട്: മഹാകാളിപാറ ക്ഷേത്രത്തിൽ തിങ്കളാഴ്ച ഏഴിന് ശ്രീബലി, പറവെപ്പ്, 8.30 മുതൽ കാവടി, കുംഭകുടഘോഷയാത്ര, 11.30ന് മഹാപ്രസാദമൂട്ട്, അഞ്ചിന് കാഴ്ചശ്രീബലി, പറവെപ്പ്, എട്ടിന് പ്രഫ. സരിത അയ്യരുടെ പ്രഭാഷണം, 9.30ന് ഹൃദയജപ ലഹരി, 11ന് എതിരേൽപ്, കളമെഴുത്തുംപാട്ട്, താലപ്പൊലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.