കോട്ടയം: നഗരമധ്യത്തിലും സമീപത്തും മൂടിയില്ലാത്ത ഓടകളിൽനിന്ന് ദുർഗന്ധം വമിക്കുന്നു. കഞ്ഞിക്കുഴി, മാർക്കറ്റ് റോഡ്, നാഗമ്പടം, ഈരയിൽക്കടവ് തുടങ്ങിയ നഗരത്തിന്‍റെ പ്രധാനഭാഗങ്ങളിലാണ് ഓടകൾക്ക് മൂടിയില്ലാത്തത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാലിന്യമാണ് ഓടയിലൂടെ ഒഴുകുന്നത്. മാലിന്യം നിറഞ്ഞനിലയിലാണ് ഓടയുടെ സ്ഥിതി. നെഹ്‌റു പാർക്കിനും നാഗമ്പടം മൈതാനത്തിനും ഇടയിലുള്ള ഭാഗത്തെയും നാഗമ്പടം സ്റ്റാൻഡിന് സമീപത്തെയും ഓടകൾ മൂടിയില്ലാതെ തുറന്ന് കിടക്കുകയാണ്. ഇതുമൂലം ഈഭാഗത്ത് വലിയ ദുർഗന്ധമാണ്. ഓടകളിൽ പകുതിയും മണ്ണും മാലിന്യവും മൂലം അടഞ്ഞു. ഇത് അഴുക്കുവെള്ളത്തിന്‍റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. അഴുക്കുവെള്ളം പലയിടത്തും കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. മൂടിയില്ലാത്ത ഓടക്ക് സമീപം ചെറിയ കടകളും മറ്റും പ്രവർത്തിക്കുന്നുണ്ട്. ഓടയിൽനിന്ന് ഉയരുന്ന ദുർഗന്ധം സഹിച്ചുവേണം കടയിലെത്തുന്നവർക്കും നിൽക്കാൻ. ഇടക്ക് പെയ്യുന്ന മഴയിൽ ഓടനിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നതും ദുരിതമാണ്. പല ഓടകളും മാലിന്യം തള്ളാനും ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കാനുമാണ് പലരും ഉപയോഗിക്കുന്നത്. അപകടാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഓടയുടെ മൂടികൾ കാൽനടക്കാർക്കും അപകടഭീഷണിയാകുന്നുണ്ട്. റോഡുകളുടെ നവീകരണം നടത്തുന്നതല്ലാതെ ഓടകളുടെ ശുചീകരണം യഥാസമയം നടത്തുന്നില്ലെന്നാണ് ആക്ഷേപം. KTL Ooda മുനിസിപ്പൽ പാർക്കിന് സമീപം മൂടിയില്ലാതെ മലിനജലം നിറഞ്ഞ ഓട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.