ഗുണ്ടാ ലിസിറ്റിൽപ്പെട്ടയാൾ പിടിയിൽ

കോട്ടയം: ജില്ല പൊലീസ് മേധാവിയുടെ ഗുണ്ടാ ലിസ്റ്റിൽപ്പെട്ട കുറ്റവാളി പിടിയിൽ. വെള്ളാവൂർ പള്ളത്തുപാറ, കിഴക്കേക്കര വീട്ടിൽ രമേശ്കുമാറാണ്​ (37) പൊലീസിന്‍റെ പിടിയിലായത്. ഇയാൾക്കെതിരെ കോടതികൾ അറസ്റ്റ് വാറന്‍റുകൾ പുറപ്പെടുവിച്ചിട്ടുള്ളതാണ്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് മണിമല എസ്.എച്ച്.ഒ ബി. ഷാജിമോൻ, എസ്.ഐ ബോബി വർഗീസ്, എസ്.ഐ എ.എച്ച്. ഷംസുദ്ദീൻ, എ.എസ്.ഐ എം.ജെ. സുനിൽകുമാർ, എസ്.സി.പി.ഒ വി.ബി. പ്രതാപ്, സി.പി.ഓമാരായ പ്രശാന്ത്, നീധിൻ, ശ്രീജീത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കാറ്റിലും മഴയിലും മരം കടപുഴകി കോട്ടയം: ശക്തമായ കാറ്റിലും മഴയിലും പാമ്പാടിയുടെ വിവിധ മേഖലകളിൽ മരം കടപുഴകി. വെള്ളിയാഴ്ച വൈകീട്ടുണ്ടായ മഴയിലും കാറ്റിലുമാണ് വൻമരങ്ങൾ കടപുഴകി റോഡിലേക്കും വീടിനു മുകളിലേക്കും വീണത്. കെ.കെ റോഡിൽ ആലാംപള്ളി ജങ്​ഷനിൽനിന്ന തണൽമരത്തിന്‍റെ ശിഖരം റോഡിലേക്ക്​ വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കൂത്രപ്പള്ളിയിൽ റബർ മരങ്ങൾ റോഡിലേക്ക്​ വീണതിനെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. അങ്ങാടിവയൽ മാലം റോഡിൽ വെള്ളൂർ പരിയാരത്ത് കുന്ന് പി.എ. വിശ്വനാഥന്‍റെ വീടിനു മുകളിലേക്ക് സമീപവാസിയുടെ പുരയിടത്തിലെ തെങ്ങ് കടപുഴകിവീണ് വീട് ഭാഗികമായി തകർന്നു. വീടിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പത്തനാട് രാത്രി റോഡിലേക്ക് മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. പാമ്പാടി അഗ്നിരക്ഷ സേന ഉദ്യോഗസ്ഥർ എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റുകയും ഗതാഗതടസ്സം ഒഴിവാക്കുകയും ചെയ്തത്. വൈദ്യുതി മുടങ്ങും കുറിച്ചി: ചെമ്പ്ചിറ, ചെമ്പ്ചിറ പൊക്കം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ശനിയാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. കോട്ടയം: പഴയ സെമിനാരി, കല്ലുപുരക്കൽ, പുളിനാക്കൽ, മാണിക്കുന്നം എന്നീ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ആറുവരെ വൈദ്യുതി മുടങ്ങും കോട്ടയം ഈസ്റ്റ്: മോസ്കോ, കൊഞ്ചംകുഴി, കൊശക്കുഴി, പൂഴിത്തറപ്പടി, മാലി ട്രാൻസ്ഫോർമറുകളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൈക: പന്തത്തല ഭാഗത്ത്​ ശനിയാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.