മദ്യനയം: സര്‍ക്കാറിനെതിരെ എ.ഐ.ടി.യു.സി

വൈക്കം: സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം കള്ളുചെത്ത്​ വ്യവസായത്തിന്‍റെ തകര്‍ച്ച വേഗത്തിലാക്കുമെന്ന് കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശന്‍. എൽ.ഡി.എഫിന്‍റെ പ്രഖ്യാപിതനയം മദ്യവർജനമാണ്. വീര്യം കൂടിയ മദ്യത്തിന്‍റെ വ്യാപനം നിയന്ത്രിക്കുകയാണ് ഇതിന്‍റെ ഉദ്ദേശ്യം. എന്നാല്‍, പുതിയ വിദേശ മദ്യശാലകള്‍ തുറക്കുന്നതും നിയന്ത്രണമില്ലാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും മദ്യം ഉല്‍പാദിപ്പിക്കാന്‍ പുതിയ കേന്ദ്രങ്ങളും മാര്‍ഗങ്ങളും സ്വീകരിക്കുന്നതും ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. ഐ.ടി പാര്‍ക്കുകളില്‍വരെ മദ്യം ലഭ്യമാക്കാനുള്ള തീരുമാനം പണ്ട് ചാരായം ഉണ്ടായിരുന്ന കാലഘട്ടത്തിലേക്ക് കേരളത്തെ മാറ്റും. വീര്യം കൂടിയ മദ്യം യഥേഷ്ടം ലഭ്യമാക്കുകയും അത്​ ഉപയോഗിച്ച് രോഗികളായി മാറുന്നവരെ ചികിത്സിക്കാന്‍ കൂടുതല്‍ ഡി-അഡിക്ഷന്‍ സെന്‍ററുകള്‍ തുറക്കുന്നതും സര്‍ക്കാറിന് നാണക്കേടാണ്. ട്രേഡ് യൂനിയനുകള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് മദ്യനയം തിരുത്തണമെന്ന് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.