പത്തനംതിട്ട: ഉദ്ഘാടന ദിവസം രാത്രിമുതൽ വേദികളിൽ മത്സരങ്ങൾ ആരംഭിച്ചു. തിരുവാതിരകളി ജില്ല സ്റ്റേഡിയത്തിലും ഗ്രൂപ് സോങ് റോയൽ ഓഡിറ്റോറിയത്തിലും കേരളനടനം കോളജ് ഓഡിറ്റോറിയത്തിലും അരങ്ങേറി. പ്രിയ താരങ്ങളും സ്റ്റീഫൻ ദേവസ്യയും വേദിയിൽ എത്തിയതോടെ വിദ്യാർഥികൾ ഹർഷാരവത്തോടെയാണ് വരവേറ്റത്. 2000 പേർക്ക് ഇരിക്കാവുന്ന വേദിയാണ് ജില്ല സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനസമയത്ത് വേദിയും ഗ്രൗണ്ടും ജനനിബിഡമായി മാറി. കോവിഡിന് ശേഷമുള്ള വലിയ ഉത്സവമായി കലോത്സവം മാറി. മഴ കണക്കിലെടുത്ത് വെള്ളം കയറാത്ത രീതിയിൽ ജില്ല സ്റ്റേഡിയത്തിലെ വേദിയിൽ തറ ഉയർത്തി ക്രമീകരണങ്ങളും ഏർപ്പെടുത്തിട്ടുണ്ട്. ആഘോഷ പരിപാടികളിൽ സ്ഥിരമായി ഗാന്ധിവേഷം ധരിക്കുന്ന ആലപ്പുഴ സ്വദേശി ജോൺ പോൾ ഇത്തവണയും കലോത്സവ വേദിയിലെ താരമായി. ഗാന്ധിജിയുടെ വേഷത്തിൽ ഘോഷയാത്രയിൽ മുന്നിൽ നടന്നുനീങ്ങിയത് അദ്ദേഹമാണ്. അഞ്ചിന് വൈകീട്ട് സമാപന സമ്മേളനത്തിൽ തെന്നിന്ത്യൻ താരം ഷാൻവി ശ്രീവാസ്തവ, ആന്‍റണി വർഗീസ് പെപ്പെ, അനശ്വര രാജൻ, സംവിധായകൻ എബ്രിഡ് ഷൈൻ, സുരാജ് എസ്. കുറുപ്പ് എന്നിവർ പങ്കെടുക്കും. സുരാജ് എസ്. കുറുപ്പിന്‍റെ സംഗീത വിരുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.