വനിത തപാല്‍മേള

പാലാ: വനിത ദിനാചരണത്തിന്‍റെ ഭാഗമായി പാലാ ഹെഡ് പോസ്റ്റ് ഓഫിസില്‍ വനിത ദിനാഘോഷവും വനിത തപാല്‍ മേളയും നടക്കും. സാമൂഹിക പ്രവര്‍ത്തക അംബിക ആഘോഷം ഉദ്ഘാടനം ചെയ്യും. ഏറ്റവും പ്രായംകൂടിയ വനിത ഉപഭോക്താവിനെ ആദരിക്കും. ശനിയാഴ്ച വരെ വനിതകള്‍ക്കായി പ്രത്യേക തപാല്‍മേള നടത്തും. ......................... വനിത ദിനാഘോഷം പാലാ: പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പാലാ, ചേര്‍പ്പുങ്കല്‍, രാമപുരം, കടനാട്, ഭരണങ്ങാനം, പ്രവിത്താനം സോണുകള്‍ ഉള്‍പ്പെടുന്ന പാലാ റീജ്യന്‍റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിത ദിനാഘോഷ പരിപാടികള്‍ ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടിന് പാലാ അഗ്രിമ കര്‍ഷക ഓപണ്‍ മാര്‍ക്കറ്റില്‍ നടക്കും. ളാലം ബ്ലോക്ക് പ്രസിഡന്‍റ്​ റൂബി ജോസ് വനിത ദിനാഘോഷം ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.