ഇടമറ്റം: പൊന്നൊഴുകും തോടിന്‍റെ കരയില്‍ പുളിഞ്ചുവട് -ഇടപ്പോക്കില്‍ കടവ് റോഡിന് സംരക്ഷണഭിത്തി നിര്‍മിക്കുന്നതിന് ജില്ല പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചതായി ജില്ല പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ അറിയിച്ചു. റോഡിന് സംരക്ഷണഭിത്തി ഇല്ലാത്തത് റോഡ് ഇടിയുന്നതിനും വലിയ അപകടങ്ങള്‍ക്കും സാധ്യതയുണ്ടായിരുന്നു. പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഇടപ്പോക്കില്‍ കടവ് ഭാഗത്താണ് റോഡിന് സംരക്ഷണഭിത്തി നിര്‍മിക്കുന്നത്. ജില്ല പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ജോയി കുഴിപ്പാല അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഷിബു പൂവേലി, പഞ്ചായത്ത് മെംബര്‍മാരായ ബിജു തുണ്ടിയില്‍, ലിസമ്മ ഷാജന്‍, പി.ബി. വിഷ്ണു, ജോയി മാങ്കുന്നത്ത്, ടോമി മടത്തിനാട്ട്, ഗോപാലകൃഷ്ണന്‍ നായര്‍ കുന്നപ്പള്ളില്‍ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.