ജില്ലയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറവ്​

കോട്ടയം: ജില്ലയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കഴിഞ്ഞ വർഷത്തെക്കാൾ കുറവ്​. 2021ൽ 366 കേസുകളാണ്​ ആകെ രജിസ്റ്റർ ചെയ്തത്​. കഴിഞ്ഞ പത്തുവർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കണക്കാണിത്​. അതേസമയം, 2020 ൽ 457 കേസുകളും 2019ൽ 601 കേസുകളും എടുത്തിട്ടുണ്ട്​. 2021ൽ 67 ബലാത്സംഗക്കേസുകളാണ്​ രജിസ്റ്റർ ചെയ്തിട്ടുള്ളത്​. അപമര്യാദയായി പെരുമാറിയതിന്​- 126, തട്ടിക്കൊണ്ടുപോകൽ-എട്ട്​, പൂവാലശല്യം- 14 , ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടെയും ക്രൂരത-​ 79 , മറ്റ്​ കുറ്റകൃത്യങ്ങൾ-​ 72 എന്നിങ്ങനെ കേസുകളും ചാർജ്​ ചെയ്തു. സ്ത്രീധന മരണങ്ങൾ 2018 മുതൽ റിപ്പോർട്ട്​ ചെയ്തിട്ടില്ല. അതേസമയം 2012, 2016, 2017 വർഷങ്ങളിൽ ഓരോ സ്ത്രീധന മരണം ഉണ്ടായിട്ടുണ്ട്​. 2020ൽ 87 ബലാസത്സംഗക്കേസുകൾ റിപ്പോർട്ട്​ ചെയ്തു. അപമര്യാദയായി പെരുമാറിയതിന്​-162, തട്ടിക്കൊണ്ടുപോകൽ- 17 , പൂവാലശല്യം-12, ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടെയും ക്രൂരത-​ 76, മറ്റ്​ കുറ്റകൃത്യങ്ങൾ- 103 എന്നിവയും രജിസ്റ്റർ ചെയ്തു. 2011 മുതൽ 2021 വരെ ജില്ലയിൽ സ്​ത്രീകൾക്കെതിരെ ഉണ്ടായ അതിക്രമങ്ങളുടെ കണക്ക്​ 2011- 730 2012-739 2013- 630 2014- 524 2015 -407 2016- 500 2017 -540 2018 -530 2019- 601 2020 -457 2021- 366

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.