കോട്ടയം: സമൂഹം ജെൻഡർ ന്യൂട്രൽ ആവണമെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ. രാജ്യാന്തര വനിത ദിനത്തോടനുബന്ധിച്ച് കോട്ടയം പ്രസ്ക്ലബിലെ വനിത മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീകളായാലും പുരുഷന്മാരായാലും അവരവരുടെ കഴിവിന്‍റെ വെളിച്ചത്തിലാവണം മുന്നിലെത്തേണ്ടത്. അതിനുള്ള ധൈര്യം വരുംതലമുറക്കുണ്ടാകണം. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും പോസിറ്റീവായി കാണാനും അനുകമ്പയോടെ കൈകാര്യം ചെയ്യാനും സ്ത്രീകൾക്കേ കഴിയൂ എന്നും കലക്ടർ അഭിപ്രായപ്പെട്ടു. മുതിർന്ന മാധ്യമപ്രവർത്തക ജോളി അടിമത്ര മുഖ്യപ്രഭാഷണം നടത്തി. പ്രസ്ക്ലബ് വൈസ് പ്രസിഡന്‍റ് സുമി സുലൈമാൻ അധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡന്റ് ശ്രീകല ടി.മേനോൻ, മനോരമ സമ്പാദ്യം എഡിറ്റർ ഇൻ ചാർജ് എസ്. രാജ്യശ്രീ എന്നിവർ സംസാരിച്ചു. പ്രസ്ക്ലബ് നിർവാഹകസമിതിയംഗം അഞ്ജു ജെ.അച്ചാമ്മ സ്വാഗതവും മനോരമ ഓൺലൈൻ അസോസ്യേറ്റ് പ്രൊഡ്യൂസർ സേറാ ലക്ഷ്മി നന്ദിയും പറഞ്ഞു. .................... വനിത കൺവെൻഷൻ കോട്ടയം: കേരള പൊലീസ് അസോ. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിത ദിനത്തോടനുബന്ധിച്ച് നടത്തിയ കൺവെൻഷൻ ജില്ല പൊലീസ് മേധാവി ഡി. ശിൽപ ഉദ്ഘാടനം ചെയ്തു. സി.എം.എസ് കോളജ് അസോസ്യേറ്റ് പ്രഫ. ഡോ. മിറിയം മാണി മുഖ്യപ്രഭാഷണം നടത്തി. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഗിരിജ ബിജു മുഖ്യാതിഥിയായിരുന്നു. കേരള പൊലീസ് അസോ. സംസ്ഥാന ജന. സെക്രട്ടറി കെ.പി. പ്രവീൺ സന്ദേശം നൽകി. സംസ്ഥാന നിർവാഹകസമിതി അംഗം സുനിമോൾ രാജപ്പൻ അധ്യക്ഷതവഹിച്ചു. KTL POLICE ASSO- കേരള പൊലീസ് അസോ. സംഘടിപ്പിച്ച വനിത കൺവെൻഷൻ ജില്ല പൊലീസ് മേധാവി ഡി. ശിൽപ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.