കൊടുങ്ങൂർ മീനപ്പൂരം കോടിയേറ്റ് ഇന്ന്

വാഴൂർ: മേജർ കൊടുങ്ങൂർ ദേവീ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. വൈകീട്ട്​ ആറിന്​ തൃക്കൊടിയേറ്റിന് പെരിഞ്ഞേരി മന വാസുദേവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. ക്ഷേത്രം മേൽശാന്തി മുഖ്യപ്പുറത്ത് ഇല്ലം ശ്രീവത്സൻ നമ്പൂതിരി സഹകാർമികനാകും. രണ്ടാം ഉത്സവം മുതൽ എട്ടാം ഉത്സവം വരെ ഉള്ള എല്ലാ ദിവസങ്ങളിലും ഉത്സവ ബലി ദർശനം ഉണ്ടാകും. അഞ്ചാം ഉത്സവ ദിനമായ ശനിയാഴ്ച വൈകീട്ട് ഏഴു മുതൽ കുടമാളൂർ നാട്യമണ്ഡലം അവതരിപ്പിക്കുന്ന കർണ്ണശപഥം കഥകളി അരങ്ങേറും. ആറാം ഉത്സവ ദിനമായ ഞായറാഴ്ച ജിൻസ് ഗോപിനാഥിന്‍റെ സംഗീതക്കച്ചേരി. എട്ടാം ഉത്സവദിനമായ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഉത്സവബലി ദർശനത്തിനുശേഷം മഹാപ്രസാദമൂട്ട്​ നടക്കും. ഒമ്പതാം ഉത്സവദിനമായ ബുധനാഴ്ചയാണ് പള്ളിവേട്ട. വൈകീട്ട് മൂന്നു മണിക്ക് കീഴില്ലം ഗോപാലകൃഷ്ണൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം അരങ്ങേറും. പത്താം ഉത്സവമായ വ്യാഴാഴ്ച രാവിലെ കാവടിയാട്ടവും ആനയൂട്ടും നടക്കും. വൈകീട്ട് നാലുമണിക്കാണ് ആറാട്ട്. എതിരേൽപിന് ആർ.എൽ.വി മഹേഷും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം ഉണ്ടാവും. രാത്രി 11.50ന് കൊടിയിറക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.