പൊൻകുന്നം: ആളില്ലാത്ത വീട്ടിൽ മോഷണശ്രമം നടത്തി സ്‌കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. കേരളത്തിനകത്തും പുറത്തും വിവിധ മോഷണക്കേസിൽ പ്രതിയായ കൊല്ലം കുളത്തൂർകോണം നന്ദുഭവനത്തിൽ തീവെട്ടി ബാബു എന്ന ബാബുവാണ് (57) പൊൻകുന്നം പൊലീസിന്‍റെ പിടിയിലായത്. പി.പി റോഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം ആണ്ടൂമഠം ശശികുമാറിന്‍റെ വീടിന്‍റെ മുൻവാതിൽ കുത്തിപ്പൊളിച്ചാണ് ശനിയാഴ്ച രാത്രി 11.30ഓടെ കവർച്ചശ്രമം നടന്നത്. പരിസരവാസികളെത്തിയപ്പോൾ മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. ഇയാളുപേക്ഷിച്ച സ്‌കൂട്ടർ ഗുരുവായൂരിൽനിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. പൊൻകുന്നത്ത് ഉത്സവം നടന്നുവരുന്നതിനാൽ പൊലീസ് ബസ് സ്റ്റാൻഡിലും പരിസത്തും പെടോളിങ് നടത്തുന്നതിനിടെ സംശയംതോന്നി കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് കഴിഞ്ഞ രാത്രി പാലാ റോഡിൽ വീട്ടിൽ മോഷ്ടിക്കാൻ കയറിയ വിവരം പറഞ്ഞത്. KTL VZR 4 Rober Babu പ്രതി ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.