കെ.പി. ഗോപിനാഥ് അവാർഡ് എൻ.ആർ. സുധർമദാസിന്

തൊടുപുഴ: മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന കെ.പി. ഗോപിനാഥിന്‍റെ പേരിൽ ഇടുക്കി പ്രസ് ക്ലബ് ഏർപ്പെടുത്തിയ 14-ാമത് പുരസ്‌കാരത്തിന് കേരളകൗമുദി കൊച്ചി യൂനിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമദാസ് അർഹനായി. ഇത്തവണ മികച്ച വാർത്ത ചിത്രത്തിനായിരുന്നു പുരസ്‌കാരം. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. 2020 ജൂലായ് 16ന് കേരളകൗമുദിയുടെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച, കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പെരുമ്പാവൂർ സ്വദേശിയായ എൽദോസും ഭാര്യ ഷീനയും രോഗം ഭേദമായി തിരിച്ചെത്തി ആറ് മാസം പ്രായമായ മകൻ എൽവിനെ മുപ്പത് ദിവസം നോക്കിയ പോറ്റമ്മ ഡോ. മേരി അനിതയിൽനിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി ലാളിക്കുന്നതായിരുന്നു ചിത്രം. മുതിർന്ന ഫോട്ടോഗ്രാഫർമാരായ പി. മുസ്തഫ, വി.എസ്. ഷൈൻ, ഷാജു ജോൺ എന്നിവരടങ്ങിയ അവാർഡ് നിർണയ കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.11ന് ഉച്ചയ്ക്ക് 12ന് തൊടുപുഴയിലെ ഇടുക്കി പ്രസ്​ക്ലബ്‌ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് കൺസൾട്ടിങ് എഡിറ്ററുമായ എം.ജി. രാധാകൃഷ്ണൻ അവാർഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചിത്രം - TDG FOTO AVARD കെ.പി. ഗോപിനാഥ്​ അവാർഡിന്​ തെരഞ്ഞെടുക്കപ്പെട്ട കേരളകൗമുദി ഫോട്ടോഗ്രാഫർ എൻ.ആർ സുധർമദാസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.