കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നഗരസഭ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 12ന് കലക്ടര്‍ പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പൊതുപരിപാടികള്‍ക്കും പരീക്ഷകള്‍ക്കും അവധി ബാധകമല്ല. .......................... വനിതദിനം: വിവിധ പരിപാടികൾ ഇന്ന് കോട്ടയം: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് വനിത- ശിശുവികസന വകുപ്പും മഹിള ശക്തികേന്ദ്രവും സംയുക്തമായി ജില്ലയില്‍ ചൊവ്വാഴ്ച വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ ബി.സി.എം കോളജ് വുമണ്‍സ് സെല്ലിന്‍റെ സഹകരണത്തോടെ കോളജ് വിദ്യാർഥിനികള്‍ ഫ്ലാഷ് മോബ് അവതരിപ്പിക്കും. 9.30ന് തിരുനക്കര ഗാന്ധി സ്ക്വയറില്‍ ജില്ലയിലെ സൈക്കോ സോഷ്യല്‍ കൗണ്‍സിലേഴ്‌സ് അവതരിപ്പിക്കുന്ന തെരുവ് നാടകം അരങ്ങേറും. 10ന് ഗാന്ധി സ്ക്വയറില്‍നിന്ന് തിരുനക്കര ചില്‍ഡ്രണ്‍സ് ലൈബ്രറി ഹാള്‍ വരെ നടത്തുന്ന വനിത റാലി മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ബിന്‍സി സെബാസ്റ്റ്യന്‍ ഫ്ലാഗ്ഓഫ് ചെയ്യും. ചില്‍ഡ്രണ്‍സ് ലൈബ്രറി ഹാളില്‍ 10.30ന് നടത്തുന്ന പൊതുസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി ഉദ്ഘാടനം ചെയ്യും. ................. വനിത കമീഷന്‍ അദാലത്; 38 പരാതികള്‍ തീര്‍പ്പാക്കി കോട്ടയം: സംസ്ഥാന വനിത കമീഷന്‍ ജില്ലയില്‍ സംഘടിപ്പിച്ച അദാലത്തില്‍ 38 പരാതികള്‍ തീര്‍പ്പാക്കി. 55 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. രണ്ട് പരാതികളില്‍ പൊലീസിന്‍റെ റിപ്പോര്‍ട്ട് തേടി. 15 എണ്ണം അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റി. അദാലത്തിന് കമീഷൻ അംഗം ഇ.എം. രാധ നേതൃത്വം നല്‍കി. പരാതിക്കാരുടെ അറിവോ സമ്മതമോ കൂടാതെ ലഭിച്ച നാല് പരാതികള്‍ കമീഷന്‍ ഒഴിവാക്കി. ദാമ്പത്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച കേസുകളാണ് അദാലത്തിൽ ഭൂരിഭാഗവും. അഭിഭാഷകരായ മീര രാധാകൃഷ്ണന്‍, ഷൈനി ഗോപി, സി.എ. ജോസ്, സി.കെ. സുരേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.