വൈക്കം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ വൈക്കം പൗരാവലി യോഗം അനുശോചിച്ചു. വൈക്കം മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ രാഷ്ട്രീയ സാമുദായിക സാമൂഹിക സാംസ്‌കാരിക പ്രതിനിധികള്‍ പങ്കെടുത്തു. സർവ മതസൗഹാര്‍ദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഉടമയായിരുന്ന തങ്ങള്‍ ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും സര്‍വസമ്മതനായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു. അഡ്വ. പി.എം. ജമാല്‍കുട്ടി അധ്യക്ഷതവഹിച്ചു. എം. അബു അനുശോചന പ്രമേയം അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ്, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളായ എം.ഡി. ബാബുരാജ്, അക്കരപ്പാടം ശശി, പോള്‍സൻ ജോസഫ്, പി. ശശിധരന്‍, സുഭാഷ്, എബ്രഹാം പഴയകടവന്‍, ജോണി വളവത്ത്, ആര്‍. ഗിരീശന്‍, അഡ്വ. ഷൈല ആസാദ്, എം.കെ. രവീന്ദ്രന്‍, സുനില്‍ കുമാര്‍, വൈക്കം ജയന്‍, സുബൈര്‍, റജീര്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം: KTL Anusochanam പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ നടത്തിയ അനുശോചന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സൻ രേണുക രതീഷ് സംസാരിക്കുന്നു .................... അധ്യാപകരെയും വിദ്യാര്‍ഥികളെയും ആദരിച്ചു വൈക്കം: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമ്മേളനവും ഉപഹാര വിതരണവും വിശിഷ്ട വ്യക്തികളെ ആദരിക്കലും നടത്തി. സംസ്ഥന ജനറല്‍ സെക്രട്ടറി സി. പ്രദീപ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്‍റ് പി.ആര്‍. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകരെയും, കോവിഡിന്‍റെ മുന്നണിപോരാളികളായി പ്രവര്‍ത്തിച്ച അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് അക്കരപ്പാടം ശശി, നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ഡി.സി.സി ട്രഷറര്‍ ജയ്‌ജോണ്‍ പേരയില്‍, സംഘടന ഭാരവാഹികളായ ജോണ്‍സണ്‍ സി.ജോസഫ്, പി.വി ഷാജിമോന്‍, കെ.സി ജോണ്‍സണ്‍, സ്റ്റാന്‍ലി ജോര്‍ജ്, പി.പ്രദീപ്, കെ.ടി അനില്‍കുമാര്‍, വി.ജെ സജിമോന്‍, എന്‍.ഡി ജോസഫ്, സീമ ബാലകൃഷ്ണന്‍, ഷിനു ജോസഫ്, ജയ്സണ്‍, ടി.ടി ബൈജു, ബോബി ജോസ്, വന്ദന പൗലോസ് എന്നിവര്‍ സംസാരിച്ചു. ചിത്രം: ktl Sammelanam കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമ്മേളനവും സംസ്ഥാന ജനറല്‍ സെക്രട്ടറി സി. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.