MUST................ കോട്ടയം: ഇനിയൊരു യുദ്ധം വേണ്ടെന്ന സന്ദേശവുമായി അവർ തെരുവിൽ കവിത ചൊല്ലുകയും ചിത്രംവരക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. താഴത്തങ്ങാടി മുഹമ്മദൻ യു.പി സ്കൂളിലെ സാമൂഹികശാസ്ത്ര ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയാണ് സർഗാത്മക ഇടപെടലിനുള്ള വേദിയായത്. വിദ്യാർഥികളായ അനുഗ്രഹ തങ്കപ്പൻ, ഖദീജ ഫൈസൽ എന്നിവർ യുദ്ധവിരുദ്ധ കവിതകൾ അവതരിപ്പിച്ചു. എസ്. ഗൗതം കൃഷ്ണ പ്രഭാഷണം നടത്തി. മുഹമ്മദ് ഫർഹാൻ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപകൻ ഇ.ടി.കെ. ഇസ്മയിൽ, അധ്യാപകരായ എസ്. ശോഭന, അഖിൽ ജി.ദാസ്, എ. ലേഖ, ജി. പ്രഭിത, സിജി ദിവാകരൻ, ടോണിമോൾ സെബാസ്റ്റ്യൻ, പി.കെ. ശ്രീലേഖ, പി.ടി.എ പ്രസിഡൻറ് ഹലീമ റഹ്മാൻ എന്നിവർ സംസാരിച്ചു KTL THAZHATHANGADI- താഴത്തങ്ങാടി മുഹമ്മദൻ യു.പി സ്കൂളിലെ സാമൂഹികശാസ്ത്ര ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി ............................ അയ്മനം പമ്പ് ഹൗസിന് സമീപം അറവ് മാലിന്യം തള്ളി; പമ്പിങ് നിർത്തി കോട്ടയം: ജല അതോറിറ്റിയുടെ മെഡിക്കൽ കോളജിലേക്കുള്ള പമ്പിങ് സ്റ്റേഷനായ അയ്മനം പമ്പ് ഹൗസിന് സമീപം അറവ് മാലിന്യം തള്ളിയനിലയിൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.15 ഓടെയാണ് മാലിന്യം കണ്ടത്. ഉടൻ പമ്പിങ് നിർത്തിവെച്ചു. ജല അതോറിറ്റി ഉദ്യോഗസ്ഥർക്കൊപ്പം പൊലീസും പഞ്ചായത്ത് അധികൃതരും അവിടെ പരിശോധന നടത്തി. ചൊവ്വാഴ്ച പകൽ അവിടം വൃത്തിയാക്കിയതിനുശേഷമേ പമ്പിങ് പുനരാരംഭിക്കൂ എന്ന് ജലഅതോറിറ്റി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.