ധീരജ് വധം: പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

മുട്ടം (ഇടുക്കി): ധീരജ് വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ ശനിയാഴ്ച വിധി പറയും. ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് മുതൽ ആറ് വരെ പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ജില്ല സെഷൻസ് കോടതി വിധി പറയുന്നത്. വെള്ളിയാഴ്ച വാദം കേട്ടെങ്കിലും വിധി പറയാൻ മാറ്റുകയായിരുന്നു. മൊഴികളിലെ വൈരുദ്ധ്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് വാദം നടന്നത്. കുത്താനുപയോഗിച്ചത് അരയടി നീളത്തിലെ കത്തിയാണെന്ന്​ ഒരിടത്തും മടക്കി ഉപയോഗിക്കുന്ന പിച്ചാത്തിയെന്ന് മറ്റൊരു രേഖയിലും ഉള്ളതായി പ്രതിഭാഗം വാദിച്ചു. ഒരുമണിക്കൂറോളം വാദപ്രതിവാദം നീണ്ടു. ജെറിൻ ജോജോ, ടോണി എബ്രഹാം, നിധിൻ ലൂക്കോസ്, ജിതിൻ തോമസ്, സോയിമോൻ സണ്ണി എന്നിവരാണ് രണ്ടുമുതൽ ആറുവരെ പ്രതികൾ. ഏഴും എട്ടും പ്രതികളായ ജസ്റ്റിൻ ജോയ്, അലൻ ബേബി എന്നിവർക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. പ്രതികൾക്ക് രക്ഷപ്പെടാൻ സഹായം ചെയ്തു എന്നതാണ് ഇവർക്കെതിരായ കുറ്റം. കൃത്യത്തിൽ നേരിട്ട് പങ്കില്ലാത്തതിനാലാണ് ഇവർക്ക്​ ജാമ്യം ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.