പൊൻകുന്നം: റെഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചിറക്കടവ് പഞ്ചായത്തിൽ നsപ്പിലാക്കുന്ന 'മനസ്സറിഞ്ഞ്, മണ്ണ് നിറഞ്ഞ് എന്‍റെ പൂക്കളം' പദ്ധതിയുടെ 77 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. നാടിന്‍റെ സാംസ്കാരികവും സാമ്പത്തികവുമായ വളർച്ചയും ജനങ്ങളുടെ കൂട്ടായ്മയും ഐക്യവും വളർത്തിയെടുക്കുകയെന്നതാണ് ലക്ഷ്യം. പ്രവർത്തനങ്ങളെ മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഓണാഘോഷത്തെ തിരികെ വീടുകളിലേക്ക് കൂടി എത്തിക്കുക എന്നതാണ് ഒന്നാംഘട്ട പ്രവർത്തനം. ഇതിനായി 101 വീടുകൾ തെരഞ്ഞെടുത്ത് വീട്ടുമുറ്റത്ത് പൂന്തോട്ടം നിർമിക്കാൻ സഹായം ചെയ്തുകൊടുക്കും. ഓണത്തിന് ഇവർ നട്ടുവളർത്തിയ ചെടികളിലെ പൂക്കൾ ഉപയോഗിച്ച് അത്തപ്പൂക്കൾ ഇട്ട് ഓണം വീടുകളിൽ ആഘോഷിക്കണം. 2023ൽ 'എന്‍റെ പൂക്കള'ത്തിന്‍റെ രണ്ടാംഘട്ടം ആരംഭിക്കും. ഈ ഘട്ടത്തിൽ പൂക്കൾ നിറഞ്ഞ ഗ്രാമം എന്നതാണ് ലക്ഷ്യം. ഇതിനായി വഴിയോരങ്ങൾ, പൊതുസ്ഥലങ്ങൾ, സ്വകാര്യ സ്ഥലങ്ങളുടെ ഉടമകളുടെ അനുവാദത്തോടെ അതിരുകൾ എല്ലാം ചെടികൾ വെച്ചുപിടിപ്പിക്കും. സ്വകാര്യ സ്ഥലങ്ങളിൽ പൂക്കൾ കൃഷി ചെയ്യുന്നതിനും ശ്രമിക്കും. പച്ചമരുന്നുകളും ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളും വീടുകളിൽ വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. 2023ന്‍റെ അവസാനത്തിൽ ആരംഭിക്കുന്ന മൂന്നാംഘട്ടത്തിൽ ജനങ്ങളുടെ വരുമാനം വർധിപ്പിക്കുന്നത് ലക്ഷ്യമാക്കിയുള്ള പ്രവർത്തനം ആരംഭിക്കും. പൂക്കളുടെ ലഭ്യത വർധിക്കുന്നതുവഴി തേനീച്ചപ്പെട്ടികൾ വീടുകളിൽ സ്ഥാപിച്ച് തേനിന്‍റെ ഉൽപാദനം നടത്തി വീടുകളുടെ സാമ്പത്തിക വളർച്ച സൃഷ്ടിക്കും. സംഘാടക സമിതി രൂപവത്കരണ യോഗം ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്‍റ് വി. അരുൺകുമാർ അധ്യക്ഷതവഹിച്ചു. അഭിലാഷ് ബാബു, എസ്. ബിജു, കെ.എസ് ഹരികുമാർ, ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.