കോട്ടയം: ദ്വിദിന ജില്ല ക്ഷീര കർഷകസംഗമത്തിന് കുര്യനാട് ക്ഷീരോൽപാദക സഹകരണ സംഘത്തില്‍ തുടക്കമായി. വ്യാഴാഴ്ച കന്നുകാലി പ്രദര്‍ശനമത്സരം, ഗവ്യജാലകം ക്വിസ്, ക്ഷീര കർഷകസംവാദം, സഹകരണ ശിൽപശാല, ക്ഷീര കർഷകരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവ നടത്തി. മോന്‍സ് ജോസഫ് എം.എല്‍.എ ക്ഷീരകര്‍ഷക സംവാദം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ മഞ്ജു സുജിത്തിന്‍റെ അധ്യക്ഷതയിൽ നടന്ന സഹകരണ ശിൽപശാല അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷതവഹിക്കും. ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. KTL Ksheera ജില്ല ക്ഷീര കർഷക സംഗമത്തോട് അനുബന്ധിച്ച് നടന്ന ക്ഷീരകർഷക സംവാദം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു എല്‍.പി.ജി ഓപണ്‍ ഫോറം ചേര്‍ന്നു കോട്ടയം: ജില്ലയിലെ ഗ്യാസ് വിതരണ ഏജൻസികളുടെ പ്രവർത്തനം സംബന്ധിച്ചിട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് എല്‍.പി.ജി ഓപണ്‍ ഫോറം സംഘടിപ്പിച്ചു. അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് അധ്യക്ഷതവഹിച്ചു. പാചകവാതക സിലണ്ടറിന്‍റെ വില എല്ലാമാസവും അറിയിക്കണമെന്ന് ഓയില്‍ കമ്പനി പ്രതിനിധികൾക്ക് നിര്‍ദേശം നല്‍കി. ഉപഭോക്താക്കള്‍ക്ക് കാലതാമസമില്ലാതെ സിലണ്ടർ ലഭ്യമാക്കണമെന്നും കൃത്യമായ വില രേഖപ്പെടുത്തി ബില്ല് നല്‍കണമെന്നും എ.ഡി.എം നിര്‍ദേശിച്ചു. ജില്ല സപ്ലൈ ഓഫിസര്‍ ജലജ ജി.എസ്. റാണി റിപ്പോർട്ട് അവതരിപ്പിച്ചു. ഗൂഗിള്‍ മീറ്റ് മുഖേന ചേര്‍ന്ന യോഗത്തിൽ ഗ്യാസ് ഏജന്‍സികൾ, ഓയിൽ കമ്പനികൾ, ഉപഭോക്തൃ സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.