കോട്ടയം: പട്ടിക വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ജനങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ശ്രേണീബദ്ധ അസമത്വം ഇന്ത്യൻ ജാതിവ്യവസ്ഥയുടെ ഇന്നും തുടരുന്ന ഒരു യാഥാർഥ്യമാണെന്ന് യു.ജി.സി മുൻ ചെയർമാനും ജവഹർലാൽ നെഹ്‌റു സർവകലാശാല പ്രഫസർ എമെറിറ്റസ്സുമായ സുഖ്‌ദേവ് തോറാട്ട് പറഞ്ഞു. മഹാത്മാഗാന്ധി സർവകലാശാലയുടെ അയ്യൻകാളി ചെയറും ഇന്‍റർയൂനിവേഴ്‌സിറ്റി സെന്‍റർ ഫോർ സോഷ്യൽ സയൻസ് റിസർച്ചും സംയുക്തമായി സംഘടിപ്പിച്ച '21ാം നൂറ്റാണ്ടിലെ ജാതി' വിഷയത്തെക്കുറിച്ചുള്ള ത്രിദിന അന്താരാഷ്ട്ര വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രോ വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ വെബിനാർ ഉദ്ഘാടനം ചെയ്തു. ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിലെ കെ.ആർ. നാരായണൻ, ചെയർ പ്രഫ. പത്മനാബ് സമരേന്ദ്ര, കാനഡയിലെ മൗണ്ടി സെന്‍റ് യൂനിവേഴ്‌സിറ്റി എമിരറ്റസ് പ്രഫസറും എം.ജി സർവകലാശാല അയ്യൻകാളി ചെയർ പ്രഫസറുമായ ജോസഫ് താരാമംഗലം, പ്രഫ. സനൽ മോഹൻ തുടങ്ങിയവർ സംസാരിച്ചു. വെബിനാർ വെള്ളിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.