കൂട്ടിക്കൽ: പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനപ്രവർത്തനങ്ങളാകണം ഇനി മലയോര മേഖലയിൽ നടപ്പാക്കേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രകൃതിദുരന്തത്തിൽ തകർന്ന കൂട്ടിക്കലിന് അതിജീവനത്തിന് കരുത്തേകിയത് ഒറ്റക്കെട്ടായ പരിശ്രമമാണ്. 25 കുടുംബത്തിന് സി.പി.എം നിർമിച്ചുനൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല സെകട്ടറി എ.വി. റസൽ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, കെ. രാജേഷ്, ഷമീം അഹമ്മദ്, പി.കെ. സണ്ണി, സി.വി. അനിൽ കുമാർ, പി.എസ്. സജിമോൻ, റജീന റഫീഖ് എന്നിവർ സംസാരിച്ചു. കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തേൻപുഴയിൽ വാങ്ങിയ സ്ഥലത്താണ് വീട് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.