കുതിരവട്ടത്ത്​ കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ ഉടൻ നിയമിക്കുമെന്ന്​ സർക്കാർ ഹൈകോടതിയിൽ

കൊ​ച്ചി: കോ​ഴി​ക്കോ​ട്​ കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കൂ​ടു​ത​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. നാ​ലു പേ​ർ വീ​തം പ​ക​ലും രാ​ത്രി​യും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ എ​ട്ട് സെ​ക്യൂ​രി​റ്റി​ ജീ​വ​ന​ക്കാ​രെ കൂ​ടി നി​യ​മി​ക്ക​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. നി​യ​മ​ന​ത്തി​നു​ള്ള അ​ഭി​മു​ഖം വ്യാ​ഴാ​ഴ്ച ന​ട​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ ജ​സ്റ്റി​സ് സ​തീ​ഷ് നൈ​നാ​ൻ മാ​റ്റി. മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് അ​ടു​ത്തി​ടെ നാ​ലു പേ​ർ ചാ​ടി​പ്പോ​യ വി​വ​രം കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ് ക്യൂ​റി ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ വി​ഷ​യ​ത്തി​ൽ സിം​ഗി​ൾ ബെ​ഞ്ച്​ ഇ​ട​പെ​ട്ട​ത്. 470 അ​ന്തേ​വാ​സി​ക​ളു​ള്ള ആ​ശു​പ​ത്രി​യി​ൽ നാ​ലു താ​ൽ​ക്കാ​ലി​ക സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണു​ള്ള​തെ​ന്നും ഇ​വ​രി​ൽ മൂ​ന്നു പേ​ർ​ക്ക് പ​ക​ലും ഒ​രാ​ൾ​ക്ക് രാ​ത്രി​യു​മാ​ണ് ഡ്യൂ​ട്ടി​യെ​ന്നും അ​മി​ക്ക​സ് ക്യൂ​റി അ​റി​യി​ച്ചി​രു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.