കെ-റെയില്‍ പ്രതിഷേധ സമരം

കോട്ടയം: കെ-റെയില്‍ പദ്ധതിക്കുവേണ്ടി സര്‍വേ നടത്താന്‍ എത്തുന്ന ഉദ്യോഗസ്ഥരോട് സ്വന്തം പുരയിടത്തില്‍നിന്നുപോലും സംസാരിക്കുവാന്‍ അനുവദിക്കാതെ ഭൂവുടമകളെ ഭീഷണിപ്പെടുത്തുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയസമിതി മാടപ്പള്ളിയില്‍ ജില്ലതല സമരം നടത്തി. സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. ജില്ല രക്ഷാധികാരി മിനി കെ.ഫിലിപ്പിന്‍റെ അധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം മാത്തുക്കുട്ടി പ്ലാത്താനം, ബി.ജെ.പി ബ്ലോക്ക് പ്രസിഡന്‍റ്​ വി.വി. വിനയകുമാര്‍, പഞ്ചായത്ത്​ അംഗങ്ങളായ ജി. അശോക്, സിനി വര്‍ഗീസ്, അപ്പിച്ചന്‍ എഴുത്തുപള്ളി, ജോളി ജോസഫ്, ജോയിച്ചന്‍ ഒളശ്ശയില്‍, ലിജി ബാബു, കെ.പി. ജോസഫ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ സമരസമിതി യൂനിറ്റുകളില്‍ പ്രതിഷേധസമരം നടന്നു. ഫോട്ടോ: KTL K RAIL സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി മാടപ്പള്ളിയില്‍ നടത്തിയ ജില്ലതല പ്രതിഷേധം ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.