ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ്

വൈക്കം: നഗരസഭ വളപ്പിൽ നഗരസഭ കൃഷി ഭവ​ന്‍റെ സഹകരണത്തോടെ ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ രേണുക രതീഷ് നിർവഹിച്ചു. നഗരസഭയിലെ ജീവനക്കാരനായ വിജയൻ അതിരേഴത്താണ് ജൈവ വളങ്ങൾ മാത്രം നൽകി കൃഷി പരിപാലനം നടത്തിയത്. വിളവെടുത്ത പച്ചക്കറികൾ വൈക്കം തെക്കേനട തോട്ടുവക്കത്ത് സ്​നേഹ ഗിരി മിഷണറീസ് സിസ്റ്റേഴ്സ് നടത്തുന്ന അമലഭവനിലെ അന്തേവാസികൾക്ക് ഭക്ഷണമൊരുക്കാൻ നൽകി. വൈസ് ചെയർമാൻ പി.ടി. സുഭാഷ്, സിന്ധു സജീവൻ, കൃഷി ഓഫിസർ ഷീല റാണി, രാജശ്രീ തുടങ്ങിയവർ ചേർന്ന് അമലഭവനിലെ മദർ പ്രഭാത്, സിസ്റ്റർ ജോവാൻ, സിസ്റ്റർ സെൽമ എന്നിവർക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.