കറുകച്ചാല്‍: പുളിക്കല്‍കവല പൂവത്തുംകുഴി കുരിശുപള്ളിക്കുസമീപം പാതയോരത്ത് പെരുന്തേനീച്ച കൂടുകൂട്ടിയത് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു. റോഡിനോട് ചേര്‍ന്ന മരക്കൊമ്പിലാണ് കൂറ്റന്‍ പെരുന്തേനീച്ചക്കൂട് ഉള്ളത്. മരത്തിന്റെ ചില്ലകളില്‍ വാഹനങ്ങള്‍ തട്ടാനും സാധ്യതയുണ്ട്. തേനീച്ചക്കൂട്ടം ഇളകിയാല്‍ വിലിയ അപകടത്തിലേക്ക് നീങ്ങും. വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡിന് സമീപത്തെ തേനീച്ചക്കൂട് ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പടം: പുളിക്കല്‍കവല പൂവത്തുംകുഴി റോഡിന് സമീപത്തെ പെരുന്തേനീച്ചക്കൂട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.