വെട്ടിക്കാട്ടുമുക്ക്: മൂവാറ്റുപുഴയാറിന്‍റെ ഓരംചേർന്ന് പോകുന്ന വെട്ടിക്കാട്ടുമുക്ക്- വെള്ളൂർ റോഡ് കുണ്ടും കുഴിയുമായി. കായൽ കാഴ്ചകൾ കണ്ടാസ്വദിച്ച് പോകാവുന്ന വെട്ടിക്കാട്ടുമുക്ക് മുതൽ വെള്ളൂർ വരെയുള്ള നാല് കിലോമീറ്റർ റോഡിന്‍റെ വിവിധ ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ട് നാളുകൾ ഏറെയായി. ഇരുചക്രവാഹന യാത്രികർക്ക് വീണ് പരിക്കേൽക്കുന്നത് നിത്യസംഭവമാണ്. മഴ പെയ്താൽ യാത്രാദുരിതം കഠിനമാകും. ചില ഭാഗങ്ങളിൽ പഴയ ടാറിങ് പൊങ്ങിനിലനിൽക്കുന്നുണ്ട്. കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്, സിമന്‍റ് ഫാക്ടറി, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ടോറസടക്കമുള്ള ചെറുതും വലുതമായ നിരവധി ഭാരവണ്ടികൾ നിരന്തരം കടന്നുപോകുന്ന റോഡായതിനാൽ ആധുനിക നിലവാരത്തിൽ നിർമിച്ചാൽ മാത്രമേ ദീർഘകാലം റോഡ് തകരാതെ നിലനിൽക്കുകയുള്ളുവെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.