ചങ്ങനാശ്ശേരി: ഹിജാബ് വസ്ത്രധാരണം ചില വർഗീയ രാഷ്ട്രീയ തൽപരകക്ഷികൾ ഇപ്പോൾ വിവാദമാക്കിയത് തികച്ചും അപലപനീയവും അനുചിതവും ഇന്ത്യൻ മതേതരത്വത്തിന് കളങ്കം ചാർത്തുന്നതുമാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര രാജ്യങ്ങളിലും അറബ് ലോകത്തും നാനാത്വത്തിൽ ഏകത്വം എന്ന ഖ്യാതി നേടിയ ഭാരത സംസ്കാരം മറ്റ് രാജ്യങ്ങളിൽനിന്ന് ഭാരത്തിനെ വേർതിരിച്ചിരുന്നു. ഈ മഹോന്നത പദവിക്കാണ് ഹിജാബ് വിവാദം കളങ്കം ചാർത്തിയത്. ഇത്തരം വർഗീയ ഫാഷിസ്റ്റുകൾ ഈ രാജ്യത്തിന്‍റെ ഭരണഘടന അനുശാസിക്കുന്ന മൗലികാ വകാശത്തെയാണ് തെരുവിൽ പിച്ചിച്ചീന്തുന്നത്. സർക്കാർ നിഷ്ക്രീയത്വം പാലിക്കുന്നതും ഇവരെ അമർച്ച ചെയ്യാൻ ശ്രമിക്കാത്തതും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും സമസ്ത മുന്നറിയിപ്പ് നൽകി. ഈരാറ്റുപേട്ടയിൽ കൂടിയ സമസ്ത ജില്ല എക്സിക്യൂട്ടിവ് യോഗം അബ്ദുൽ അസീസ് സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ.എസ്.എം റഫീഖ് അഹമ്മദ് സഖാഫി അധ്യക്ഷതവഹിച്ചു. നിസാറുദ്ദീൻ സഖാഫി, പി.പി. ഖാലിദ് സഖാഫി, ഷാഫി മഹ്ളരി, അബ്ദുസ്സലാം ബാഖവി, യൂസഫ് സഖാഫി, സക്കീർ ഹുസൈൻ കാമിലി, യഹ് ഖയൂബ നഈമി, അബ്ദുൽ ലത്വീഫ് മുസ്ലിയാർ ആപ്പാഞ്ചിറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.