നഗരസഭ മുൻ കൗൺസിലർമാരെ അയോഗ്യരാക്കി

ചങ്ങനാശ്ശേരി: നഗരസഭയിലെ മുൻ കൗൺസിലർമാരായ ആതിര പ്രസാദ്, അനില രാജേഷ് കുമാർ എന്നിവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ വിലക്കേർപ്പെടുത്തി. ചങ്ങനാശ്ശേരി നഗരസഭയിൽ 2015 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാനാർഥികളായി വിജയിച്ച 24 വാർഡ് കൗൺസിലർ ആതിര പ്രസാദ്, 34 വാർഡ് കൗൺസിലർ അനില രാജേഷ് കുമാർ എന്നിവർ 2020 ജൂൺ 12ന് നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് ഏഴാം വാർഡ് കൗൺസിലർ ഷൈനി ഷാജി ഫയൽ ചെയ്ത ഹരജിയിലാണ് അയോഗ്യരാക്കിയ കമീഷന്‍റെ വിധി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.