തൊടുപുഴ: പിതാവ് കാര്‍ തിരിക്കുന്നതിനിടെ വാഹനത്തിനും മരത്തിനുമിടയിൽപെട്ട് പത്തു വയസ്സുകാരന് ദാരുണാന്ത്യം. തൊടുപുഴ ഉടുമ്പന്നൂര്‍ കുളപ്പാറ കാരക്കുന്നേല്‍ റിജില്‍ - ഹസീന ദമ്പതികളുടെ ഏക മകന്‍ മുഹമ്മദ് സാജിദാണ് (10) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11ഓടെ റിജില്‍ വീട്ടുമുറ്റത്ത് കാര്‍ തിരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. മുറ്റത്ത് സ്ഥലം കുറവായതിനാൽ മകന്‍ സാജിദാണ് കാറിന് സൈഡ് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നത്. ഇതിനിടെ, മുന്നോട്ടെടുത്ത കാർ നിയന്ത്രണംവിട്ട് സമീപത്തെ പേരമരത്തിൽ കുട്ടിയേയും ചേർത്ത് ഇടിക്കുകയായിരുന്നു. റിജിലിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍ കുട്ടിയെ കരിമണ്ണൂര്‍ സെന്‍റ് മേരീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെയിന്‍റിങ്, ടൈല്‍ പണി തുടങ്ങി വിവിധ തൊഴിലുകള്‍ ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. അടുത്ത നാളിലാണ് റിജിൽ ജോലി ആവശ്യങ്ങൾക്കായി കാർ വാങ്ങിയത്. സാജിദ് കരിമണ്ണൂർ സെന്‍റ് ജോസഫ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. പോസ്റ്റ്‌മോർട്ടം നടപടി പൂർത്തിയാക്കി വ്യാഴാഴ്ച വൈകീട്ടോടെ വീട്ടിലെത്തിച്ച മൃതദേഹം എട്ടുമണിയോടെ ഇടമറുക് കാരൂക്ക പള്ളിയില്‍ ഖബറടക്കി. TDD MUHAMMED SAJID
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.