പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

കുമളി: സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പുകയില ഉൽപന്നങ്ങളുടെ വൻശേഖരം കുമളി പൊലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. റോസാപ്പൂക്കണ്ടം റഫീഖ ഹൗസിൽ അബ്ദുൽ റസാഖ് (42) പുതുപ്പറമ്പിൽ ജലാലുദ്ദീൻ (54) എന്നിവരെയാണ് ഇൻസ്പെക്ടർ ജോബിൻ ആൻറണിയും സംഘവും അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന്​ ഏഴു ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉൽപന്നങ്ങളാണ് കണ്ടെടുത്തത്. തമിഴ്നാട്ടിൽനിന്ന്​ വയ്​ക്കോൽ, പച്ചക്കറി വാഹനങ്ങളിൽ ക​ടത്തിയ പുകയില ഉൽപന്നങ്ങൾ വലിയ കണ്ടത്തെ വർക്​ഷോപ്പിനു​ സമീപം ഷെഡിൽ ഒളിപ്പിച്ചായിരുന്നു വിൽപന. പുകയില ഉൽപന്നങ്ങൾ ചില്ലറ വിൽപന നടത്തിയിരുന്ന ജലാലുദ്ദീന്‍റെ വീട്ടിൽനിന്ന്​ വ്യാഴാഴ്ച രാവിലെ 63 പാക്കറ്റ് പിടികൂടിയിരുന്നു. ഇയാളിൽനിന്ന്​ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വയ്​ക്കോലിനടിയിൽ റസാഖ് സൂക്ഷിച്ചിരുന്ന ലക്ഷങ്ങളുടെ ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. 10 രൂപ വിലയുള്ള പാക്കറ്റുകൾ 50-100 രൂപവരെ നിരക്കിലാണ് വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ......... Cap: കുമളി പൊലീസ് പിടികൂടിയ പുകയില ഉൽപന്നങ്ങളും പ്രതി അബ്ദുൽ റസാഖും ......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.