കോട്ടയം: ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിക്കെതിരെ ദേശീയനേതൃത്വം സ്വീകരിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും പ്രഫ. എ.പി. അബ്ദുൽ വഹാബിനൊപ്പം നിലയുറപ്പിക്കുമെന്നും ജില്ലയിലെ ഒരുവിഭാഗം ഐ.എൻ.എൽ നേതാക്കൾ. സംസ്ഥാന സെക്രട്ടേറിയറ്റംഗം നജീബ്, ജില്ല പ്രസിഡന്‍റ് സലീം വാഴമറ്റം എന്നിവരുടെ നേതൃത്വത്തിലൊരു വിഭാഗമാണ് അബ്ദുൽ വഹാബിന് പിന്തുണ പ്രഖ്യാപിച്ചത്. ഇടക്കാലത്ത് പാർട്ടിയിൽ അംഗത്വമെടുത്ത് നേതൃത്വം കൈയടക്കിയ ചിലർക്ക് പാർട്ടി ദേശീയനേതൃത്വം വഴങ്ങിക്കൊടുക്കുകയാണെന്ന് ഇവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇടതുപക്ഷത്തിനൊപ്പം കാൽനൂറ്റാണ്ടിലധികമായി ഉറച്ചുനിൽക്കുന്ന നേതാവാണ് വഹാബ്. തുടർന്നും ഇതേ നിലപാട് സ്വീകരിക്കും. എൽ.ഡി.എഫ് നേതൃത്വം വഹാബിനെ തള്ളിക്കളയുമെന്ന് കരുതുന്നില്ല. സംസ്ഥാനത്തെയും ജില്ലയിലെയും ഭൂരിപക്ഷം പ്രവർത്തകരും ദേശീയ നേതൃത്വത്തിന്‍റെ നടപടി തള്ളുമെന്നും ഇവർ പറഞ്ഞു. സംസ്ഥാന പ്രവർത്തകസമിതിയംഗം കൊച്ചുമുഹമ്മദ് വല്ലത്ത്, ജില്ല സെക്രട്ടറി റാഫി അങ്കാളം, ട്രഷറർ കെ.എ. താഹ, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്‍റ് ജലാൽ കട്ടുപ്പാറ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.