കോട്ടയം: കർഷകരിൽനിന്ന് ഹോർട്ടികോർപ് സംഭരിച്ച കാർഷിക വിളകളുടെ ആറ് കോടി രൂപയോളം നൽകാതെ കർഷകരെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അടിയന്തരമായി പണം നൽകണമെന്നും കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ്. കർഷകർ ബുദ്ധിമുട്ടിലാണെന്നറിഞ്ഞിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. കർഷകർക്ക് നൽകാൻ പണമില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കർഷകർക്ക് നൽകാനുള്ള പണം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് ഇ-മെയിൽ സന്ദേശം അയച്ചു. മന്ത്രിയുടെ അഭിപ്രായം ദൗര്‍ഭാഗ്യകരം- എ.ഐ.ടി.യു.സി തലയോലപ്പറമ്പ്: വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി സര്‍ക്കാര്‍ എറ്റെടുത്തത് തൊഴിലാളികള്‍ക്ക് വേണ്ടിയല്ലെന്ന് വ്യവസായ മന്ത്രിയുടെതായി വന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് എച്ച്.എന്‍.എല്‍ മേഖല വര്‍ക്കേഴ്‌സ് യൂനിയന്‍ (എ.ഐ.ടി.യു.സി). മൂന്നുവര്‍ഷമായി തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലായ തൊഴിലാളികളെ ക്രൂരമായി വെല്ലുവിളിക്കുന്ന ധ്വനി ഇതിലുണ്ട്. കാഷ്വല്‍ കോണ്‍ട്രാക്ട് തൊഴിലാളികളെ കൂലിവേലക്ക് പോലും വെക്കാതെ ഒന്നോ രണ്ടോ ഉദ്യോഗസ്ഥന്‍മാരുമായി മന്ത്രി നടത്തുന്ന രഹസ്യനീക്കം ദുരൂഹമാണ്. ട്രേഡ് യൂനിയനുകളുമായി ആലോചിച്ച് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്ന ശൈലി മന്ത്രി സ്വീകരിക്കണമെന്ന് യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ.ഡി. വിശ്വനാഥന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.