എം.സി.എഫിന് സമീപം മാലിന്യം ചിതറിയ നിലയിൽ

എലിക്കുളം: പ്ലാസ്റ്റിക് മാലിന്യം സംഭരിക്കാൻ സ്ഥാപിച്ച മിനി എം.സി.എഫ് നിറഞ്ഞതോടെ ചാക്കുകളിൽ നിറച്ച മാലിന്യം വഴിയോരത്തു തള്ളുന്നു. എലിക്കുളം പഞ്ചായത്തിലെ ഇളങ്ങുളം-ഇല്ലിക്കോൺ റോഡരികിൽ അംഗൻവാടിക്ക് സമീപമുള്ള എം.സി.എഫിനടുത്ത് ഉപേക്ഷിക്കുന്ന മാലിന്യം പരിസരത്താകെ നിരന്നു. മാസങ്ങളായി ഇതേ അവസ്ഥയാണ്. പ്ലാസ്റ്റിക് മാലിന്യം സമയബന്ധിതമായി നീക്കാത്തത് പ്രദേശവാസികൾക്ക് ദുരിതമായി. പ്ലാസ്റ്റിക് അല്ലാതെയുള്ള മാലിന്യം കൂടി ചാക്കിൽ നിറച്ച്​ ഉപേക്ഷിച്ചുതുടങ്ങിയതോടെ ദുർഗന്ധപൂരിതമാണിവിടം. KTL VZR 3 Malinyam ചിത്രവിവരണം ഇളങ്ങുളം-ഇല്ലിക്കോൺ റോഡരികിൽ മാലിന്യം നിറഞ്ഞപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.