നിർത്തിയിട്ട കാറിനു പിന്നിൽ മിനിലോറിയിടിച്ചു

പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം ജുമാമസ്ജിദിന് മുൻവശത്ത്​ നിയന്ത്രണം വിട്ട മിനിലോറി നിർത്തിയിട്ട കാറിന്റെ പിന്നിലിടിച്ചു. വ്യാഴാഴ്ച പുലർച്ച 5.30ഓടെയാണ് അപകടം. ആർക്കും പരിക്കില്ല. പള്ളിക്കു മുന്നിൽ നിർത്തിയിട്ട കാറിന് പിന്നിൽ തെങ്കാശിയിൽനിന്ന്​ പാലായിലേക്ക്​ വാഴക്കുലകളുമായി പോയ മിനിലോറി ഇടിക്കുകയായിരുന്നു. ഈ സമയം കാറിലുണ്ടായിരുന്നവർ സമീപത്തെ പള്ളിയിൽ പ്രാർഥിക്കാൻ പോയിരിക്കുകയായിരുന്നു. കൊല്ലം സ്വദേശികളുടേതാണ് കാർ. ഇവർ കട്ടപ്പനക്കു പോകുകയായിരുന്നു. മിനിലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. KTL VZR 1 Accident ചിത്രവിവരണം പൊൻകുന്നത്ത് മിനിലോറി കാറിന് പിന്നിലിടിച്ചുണ്ടായ അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.