കോട്ടയം: സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും വെള്ളിത്തിരയിൽ തിളക്കത്തോടെ ഫലിപ്പിച്ച നടനായിരുന്നു കോട്ടയം പ്രദീപെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്‍റെ കുടുംബത്തിനെയും പ്രിയപ്പെട്ടവരെയും മുഖ്യമന്ത്രി അനുശോചനമറിയിച്ചു. വ്യത്യസ്ത റോളുകളിലൂടെ ഇനിയും അഭിനയത്തിന്‍റെ ഉയരങ്ങൾ താണ്ടാനിരുന്ന കോട്ടയം പ്രദീപ് ജനമനസ്സുകളിൽ എക്കാലവും ചിരിയുടെ മായാത്തമുഖമായി നിൽക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. ആകസ്മിക വിയോഗം സിനിമലോകത്തിനൊപ്പം കോട്ടയത്തിനും വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം അനുശോചിച്ചു. അകാലത്തിൽ പൊലിഞ്ഞ നടന് മലയാള സിനിമലോകവും അനുശോചനം അറിയിച്ചു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, വിനീത് ശ്രീനിവാസൻ, സംവിധായകരായ നാദിർഷാ, ബി. ഉണ്ണികൃഷ്ണൻ, ജൂഡ് ആന്‍റണി ജോസഫ്, ലാൽ ജോസ് തുടങ്ങിയവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.