​​ദേശീയ നേതൃത്വത്തി‍െൻറ നടപടി അംഗീകരിക്കാനാവില്ലെന്ന്​ ഒരുവിഭാഗം ഐ.എൻ.എൽ നേതാക്കൾ

​​ദേശീയ നേതൃത്വത്തി‍ൻെറ നടപടി അംഗീകരിക്കാനാവില്ലെന്ന്​ ഒരുവിഭാഗം ഐ.എൻ.എൽ നേതാക്കൾ കോട്ടയം: ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിക്കെതിരെ ദേശീയ നേതൃത്വം സ്വീകരിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും ​​പ്രഫ. എ.പി. അബ്​ദുൽവഹാബിനൊപ്പം നിലയുറപ്പിക്കുമെന്നും ജില്ലയിലെ ഒരുവിഭാഗം ഐ.എൻ.എൽ നേതാക്കൾ. സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം എം.കോം നജീബ്​, ജില്ല പ്രസിഡന്‍റ്​ സലീം വാഴമറ്റം എന്നിവരുടെ നേതൃത്വത്തിൽ ഒരുവിഭാഗമാണ്​ വഹാബിന്​ പിന്തുണ പ്രഖ്യാപിച്ചത്​. ഇടക്കാലത്ത്​ പാർട്ടിയിൽ അംഗത്വമെടുത്ത്​ നേതൃത്വം കൈയടക്കിയ ചിലർക്ക്​ പാർട്ടി ദേശീയനേതൃത്വം വഴങ്ങിക്കൊടുക്കുകയാണെന്ന്​ ഇവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇടതുപക്ഷത്തിനൊപ്പം കഴിഞ്ഞ കാൽനൂറ്റാണ്ടിലധികമായി ഉറച്ചുനിൽക്കുന്ന നേതാവാണ്​ വഹാബ്​. തുടർന്നും ഇതേ നിലപാട്​ സ്വീകരിക്കും. ഭൂരിപക്ഷം പ്രവർത്തകരും ദേശീയ നേതൃത്വത്തി‍ൻെറ നടപടി തള്ളുമെന്നും ഇവർ പറഞ്ഞു. സംസ്ഥാന പ്രവർത്തകസമിതിയംഗം കൊച്ചുമുഹമ്മദ്​ വല്ലത്ത്​, ജില്ല സെക്രട്ടറി റാഫി അങ്കാളം, ട്രഷറർ കെ.എ. താഹ, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്‍റ്​ ജലാൽ കട്ടുപ്പാറ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു നഗരത്തിൽ ജലവിതരണം മുടങ്ങും കോട്ടയം: തിരുവഞ്ചൂരിൽ ജല അ​തോറിറ്റിയുടെ കിണർ വൃത്തിയാക്കുന്ന ജോലി നടക്കുന്നതിനാൽ വ്യാഴാഴ്ച നഗരസഭ പരിധിയിൽ ജലവിതരണം മുടങ്ങും. നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള നഗരസഭ പ്രദേശങ്ങളിലെ ജലവിതരണമാണ്​ പകൽസമയത്ത്​ പൂർണമായും മുടങ്ങുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.