മുണ്ടക്കയം: പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാര വിതരണത്തിൻെറ ഉദ്ഘാടനം ബുധനാഴ്ച കൂട്ടിക്കൽ ബഡായിൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. പൂഞ്ഞാർ നിയോജക മണ്ഡലങ്ങളുടെ പരിധിയിലുള്ളവർക്കാണ് നഷ്ടപരിഹാരം. രാവിലെ 10ന് മന്ത്രി വി.എൻ. വാസവൻെറ അധ്യക്ഷതയിൽ നടക്കുന്ന യോഗം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. വീടും സ്ഥലവും തകർന്ന 117 പേർക്കും വീട് പൂർണമായി തകർന്ന 67 ആളുകൾക്കും ധനസഹായം നൽകും. 18,80,00,000 രൂപയാണ് ഇതിന് ചെലവഴിക്കുക. കൃഷിഭൂമി നഷ്ടമായ ആളുകളുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് നഷ്ടപരിഹാരം നൽകാനുള്ള നടപടി പൂർത്തിയായി വരുന്നു. പി.ഡബ്ല്യു.ഡി റോഡുകളുടെയും പാലങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണെന്നും എ.എൽ.എ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്‍റുമാരായ രേഖാദാസ്, പി.എസ്. സജിമോൻ, അംഗങ്ങളായ സി.വി. അനിൽ കുമാർ, ദിലീഷ് ദിവാകരൻ, ജേക്കബ് ചാക്കോ, ബിജോയ് മുണ്ടുപാലം, രജനി സുധീർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.