ഈരാറ്റുപേട്ട: മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്കിൻെറ പുതിയ കെട്ടിട ഉദ്ഘാടനത്തെ ചൊല്ലി രാഷ്ട്രീയപോര്. കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം സ്വന്തമായി നിർമിച്ച കെട്ടിടമാണ് ചെയർമാൻ കെ.എഫ്. കുര്യൻ ഉദ്ഘാടനം ചെയ്തത്. വൈസ് ചെയർമാനും ജില്ല പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജ് ചടങ്ങിൽ അധ്യക്ഷതവഹിച്ചിരുന്നു. എന്നാൽ, സ്ഥലം എം.എൽ.എയോ നഗരസഭ അധ്യക്ഷയോ വാർഡ് കൗൺസിലറെയോ ക്ഷണിക്കാതെയായിരുന്നു ഉദ്ഘാടനം. ഇതിനെതിരെ സി.പി.എം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് രംഗത്തുവന്നു. ആരു ഭരിച്ചാലും എല്ലാ സഹകരണ സ്ഥാപനങ്ങളും സർക്കാറിൻെറയും സഹകരണവകുപ്പിൻെറയും നിയന്ത്രണത്തിലുള്ള ജനങ്ങളുടെ പൊതുസ്വത്താണ്. എം.എൽ.എയെയും മറ്റ് ജനപ്രതിനിധികളെയും സഹകരണ വകുപ്പധികാരികളെയും പൂർണമായി ഒഴിവാക്കി പാർട്ടി ചടങ്ങാക്കി മാറ്റിയത് അംഗീകരിക്കാനാവില്ല. ഉദ്ഘാടനം നിർവഹിക്കേണ്ടിയിരുന്നത് ജില്ലയിൽനിന്ന് തന്നെയുള്ള സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. എന്നാൽ, ഇപ്പോഴുണ്ടായിരിക്കുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും കുര്യാക്കോസ് ജോസഫ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.