വഴിവിളക്കുകൾ കൂട്ടത്തോടെ തകരാറിൽ

പൊൻകുന്നം: പൊൻകുന്നം-പുനലൂർ പാതയിൽ പൊൻകുന്നം മുതൽ ചിറക്കടവ് വരെയുള്ള വഴിവിളക്കുകളെല്ലാം തകരാറിൽ. പൊൻകുന്നം പട്ടണത്തിലെ ഹൈമാസ്റ്റ് ലൈറ്റുൾപ്പെടെ എല്ലാ എൽ.ഇ.ഡി വിളക്കുകളും അണഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിലാണ്​ ഇവ കൂട്ടമായി കേടായതാണ്. ഭൂമിക്കടിയിലൂടെ വൈദ്യുതി ലൈൻ സ്ഥാപിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. വാറന്‍റി കാലാവധിയുള്ളതിനാൽ കരാറുകാർ തന്നെ ഇവയുടെ തകരാർ പരിഹരിക്കുമെന്നും അതിനുള്ള നടപടി സ്വീകരിക്കുമെന്നും ചിറക്കടവ് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. KTL VZR 2 Street Light പൊൻകുന്നത്ത് തകരാറിലായ ഹൈമാസ്റ്റ് വിളക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.